CricketLatest NewsNewsSports

ന്യൂസിലന്‍ഡ് പരമ്പര: അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം

ക്വീന്‍സ്‌ടൗണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 252 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഓപ്പണര്‍ സ്‌മൃതി മന്ഥാനയുടെയും ഫോമിലേക്ക് മടങ്ങിയെത്തിയ ഹര്‍മന്‍പ്രീത് കൗറിന്റെയും ക്യാപ്റ്റന്‍ മിതാലി രാജിന്‍റേയും അര്‍ധ സെഞ്ച്വറികൾ ജയം അനായാസമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഷെഫാലി വര്‍മ്മയെയും ദീപ്‌തി ശര്‍മ്മയെയും വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച സ്‌മൃതി മന്ഥാന 84 പന്തില്‍ 71 റണ്‍സുമായി തിളങ്ങി. മന്ഥാനയെ അമേലിയ കേര്‍ പുറത്താക്കുമ്പോള്‍ ടീം സ്‌കോര്‍ 150 പിന്നിട്ടിരുന്നു. ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ശക്തമായ തിരിച്ച് വരവാണ് ക്വീന്‍സ്‌ടൗണ്‍ സാക്ഷ്യം വഹിച്ചത്.

Read Also:- ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

66 പന്തില്‍ 63 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് പുറത്താകുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് വനിതകള്‍ അമേലിയ കേറിന്റെ ബാറ്റിംഗ് മികവിൽ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 251 എന്ന പൊരുതാവുന്ന സ്‌കോർ നേടി. കേര്‍ 75 പന്തില്‍ 66 റണ്‍സെടുത്തു. സ്‌കോര്‍ ന്യൂസിലന്‍ഡ്: 251-9, ഇന്ത്യ 255-4 (46).

shortlink

Post Your Comments


Back to top button