CricketLatest NewsNewsSports

ഐസിസി ടി20 റാങ്കിംഗ്: സൂര്യകുമാര്‍ യാദവിനും വെങ്കടേഷ് അയ്യർക്കും മുന്നേറ്റം

ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ സൂര്യകുമാര്‍ യാദവിനും ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യർക്കും മുന്നേറ്റം. ബാറ്റ്സ്മാൻമാരുടെ പുതിയ റാങ്കിംഗില്‍ 35 സ്ഥാനങ്ങള്‍ ഉയര്‍ന്ന സൂര്യകുമാര്‍ യാദവ് 21-ാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനമാണ് താരത്തിന് നേട്ടമായത്. പരമ്പരയില്‍ തിളങ്ങിയ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ പുതിയ റാങ്കിംഗില്‍ 203-ാം സ്ഥാനത്തു നിന്ന് 115-ാം റാങ്കിലേക്ക് കുതിച്ചു.

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളിലും വിന്‍ഡീസിനായി അര്‍ധ സെഞ്ച്വറി നേടിയ നിക്കോളാസ് പുരാന്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം, പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച മുന്‍ നായകന്‍ വിരാട് കോഹ്ലി ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തി. രണ്ടാം മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് കോഹ്ലിക്ക് നേട്ടമായത്. റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് കോഹ്ലി.

പരിക്കു മൂലം വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടു നിന്ന കെഎല്‍ രാഹുല്‍ ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു. പാക് താരങ്ങളായ ബാബര്‍ അസം ഒന്നാം സ്ഥാനവും മുഹമ്മദ് റിസ്‌വാൻ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മലന്‍, ഡെവൊണ്‍ കോണ്‍വെ എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button