മോസ്‌കോ: റഷ്യയുടെ വ്യോമാക്രമണം അതിരൂക്ഷമായതിനു പിന്നാലെ യുക്രൈന്‍ രാജ്യത്ത് അടിയന്തരാവസ്ഥ (പട്ടാള നിയമം) പ്രഖ്യാപിച്ചിരുന്നു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തുന്നത് തുടരുകയാണ്. വിവിധയിടങ്ങളിൽ അതിഭീകരമായ സ്ഫോടനകളാണ് നടക്കുന്നത്. ഇതോടെ യുക്രൈനും തിരിച്ചടിക്കാൻ തുടങ്ങി. ഒരു റഷ്യന്‍ വിമാനം യുക്രൈന്‍ വെടിവെച്ചിട്ടതായി ബിബിസി ഉൾപ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ യുക്രൈന്‍ കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ ആരംഭിച്ചു. റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ യുക്രൈന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുകയാണ്. റഷ്യന്‍ സൈന്യം ഒഡെസയിലും മറ്റ് പ്രദേശങ്ങളിലും അതിര്‍ത്തി കടന്ന് ഖാര്‍ക്കീവില്‍ ഇറങ്ങിയതായി യുക്രൈനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. കൂടുതൽ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഉപരോധ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. വാണിജ്യബന്ധങ്ങൾ ഉപേക്ഷിക്കുന്നതിനൊപ്പം യാത്രാവിലക്കും ഏർപ്പെടുത്തുന്നതായി കാനഡ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അറിയിച്ചു.
Post Your Comments