ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ പ്രതിഷേധങ്ങൾ തുടരാൻ തീരുമാനിച്ച് ഫ്രറ്റേണിറ്റി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക എന്ന തലക്കെട്ടിൽ നടത്തുന്ന മാർച്ച് ഹിജാബ് ഡിഗ്നിറ്റി എന്ന പേരിലാണ് സാമൂഹ്യമാധ്യമങ്ങളിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.
Also Read:യൂറോപ്പ ലീഗ്: ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻ മരണപ്പോരാട്ടം
ഫെബ്രുവരി 26 നാണ് മാർച്ച് നടത്താൻ തീരുമാനമായിട്ടുള്ളത്. കര്‍ണാടകയിലെ വിവിധ സ്‌കൂളില്‍ നിന്ന് ആരംഭിച്ച ഹിജാബ് നിരോധനം രാജ്യത്ത് ഒന്നാകെ നടപ്പിലാക്കാനാണ് സംഘ് പരിവാര്‍ ശ്രമമെന്ന് മാർച്ചിന് മുൻപ് ഫ്രറ്റേണിറ്റി ഇറക്കിയ പ്രസ്താവാനയിൽ പറയുന്നു. മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ അപരവല്‍ക്കരിക്കാനും വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് തന്നെ പുറത്താക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിറകിലെന്നും സംഘ് പരിവാറിന്റെ താല്‍പ്പര്യവും ആശയങ്ങളും പ്രത്യക്ഷമായി ഏറ്റെടുക്കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും പ്രസ്‌താവനയില്‍ ആരോപിക്കുന്നു.
കേരളത്തില്‍ എസ്.പി.സിയില്‍ ഹിജാബ് അനുവദിക്കാതെ ഇരുന്നതും പല സ്‌കൂളുകളില്‍ നിന്നും പുറത്തു വരുന്ന ഹിജാബ് നിരോധന വാര്‍ത്തയും ഹിന്ദുത്വ താല്പര്യങ്ങള്‍ തന്നെയാണ് പ്രതിഫലിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പറയുന്നു.
Post Your Comments