തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്. കേരളത്തിൽ നിന്ന് നിരവധി പേരാണ് അവിടെയുള്ളത്. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനം തലസ്ഥാനമായ കീവിൽ നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാൽ രക്ഷാ ദൗത്യം പൂർത്തിയാക്കാനായില്ല. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ 7:30-നായിരുന്നു ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. ബോറിസിൽ എത്തിയ ശേഷം യാത്രക്കാരെ കൊണ്ടുവരാൻ കഴിയാതെ മടങ്ങുകയായിരുന്നു. വ്യോമ താവളങ്ങളിലെല്ലാം നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണിത്.
Read ALSO : ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലോക റെക്കോര്‍ഡ്: ബംഗ്ലാദേശിന് തകർപ്പൻ ജയം
വരുന്ന ദിവസങ്ങളിലെല്ലാം തന്നെ എയർ ഇന്ത്യയുടെ വിമാനങ്ങൾ അയക്കാൻ തീരുമാനമുണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികളാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ, ടിക്കെറ്റെടുത്തവർക്ക് പോലും തിരികെ മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഇവരുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
Post Your Comments