Latest NewsNewsInternational

റഷ്യ- യുക്രൈൻ സംഘർഷം: റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ലെന്ന് ചൈന

ബെയ്‌ജിങ്‌∙ റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന സൈനിക സംഘർഷത്തിൽ റഷ്യയെ പിന്തുണച്ച് ചൈന. റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിളിക്കാൻ കഴിയില്ലെന്നും ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ചൈന വ്യക്തമാക്കി. സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാൻ ആവില്ലെന്നും വളരെ മുൻവിധി കലർന്ന ഒരു പ്രയോഗവും ചിന്തയുമാണ് അതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു.

‘യുക്രൈൻ സംഭവം വളരെ സങ്കീർണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേർന്ന ഒന്നാണ്. എന്നാൽ, യുഎസും വടക്കൻ യൂറോപ്പും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് സംഘർഷത്തിന് ആക്കം കൂട്ടുന്ന ഒന്നാണ്. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം’. ചുൻയിങ് പറഞ്ഞു. യുക്രൈനിൽ വസിക്കുന്ന ചൈനീസ് ജനത സമാധാനം കൈവിടരുതെന്നും വീടുകൾക്കുള്ളിൽ സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button