കീവ് : റഷ്യയുടെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് ഇന്ത്യൻ ഇടപെടൽ തേടി യുക്രെെൻ. റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം കണക്കിലെടുത്ത് പ്രശ്ന പരിഹാരത്തിന് പിന്തുണ നൽകണമെന്ന് യുക്രെെൻ അംബാസഡർ ഇഗോൾ പൊലിഖ അറിയിച്ചു.
‘ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തിൽ ഒന്ന് ചിന്തിക്കാനെങ്കിലും പുടിൻ തയാറാകുമെന്ന് വിശ്വസിക്കുന്നു. ഈ നിമിഷത്തിൽ, ഞങ്ങൾ ഇന്ത്യയുടെ പിന്തുണയ്ക്കായി അപേക്ഷിക്കുകയാണ്. അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തനും ആദരണീയനുമായ നേതാക്കളിൽ ഒരാളാണ് മോദി ജി. അദ്ദേഹം പുടിനുമായി സംസാരിക്കണം’- ഇഗോൾ പൊലിഖ പറഞ്ഞു.
Read Also : രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം വേണം: നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ
ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പുടിനെ അഭിസംബോധന ചെയ്യാൻ കഴിയുമെന്ന് താൻ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ പലതവണ ഇന്ത്യ സമാധാനപാലനത്തിൽ പങ്കുവഹിച്ചു. ഈ യുദ്ധം അവസാനിപ്പിക്കാനും നിങ്ങളുടെ ശക്തമായ ശബ്ദത്തിനായി ഞങ്ങൾ ആവശ്യപ്പെടുന്നു എന്നും ഗോൾ പൊലിഖ വ്യക്തമാക്കി.
Post Your Comments