PalakkadKeralaNattuvarthaLatest NewsNewsCrime

പുകയില ഉൽപന്നങ്ങൾക്ക് നിലവാരമില്ല : തിരിച്ച് കൊണ്ടുപോകവേ പൊലീസ് പിടികൂടി, പ്രതികൾ അറസ്റ്റിൽ

കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന അഞ്ചര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

പാലക്കാട്: മരുത റോഡിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിലായി. മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന അഞ്ചര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

Also read: നാല് വയസ്സുകാരൻ പൊലീസിന് നേർക്ക് വെടിവെച്ചു: പിതാവിനെ പൊലീസ് പിടികൂടി

വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ നിന്നും കേരളത്തിൽ എത്തിച്ച പുകയില ഉൽപന്നങ്ങൾക്ക് നിലവാരം ഇല്ലാത്തതിനെ തുടർന്ന്, തിരികെ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാവിലെ മരുത റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിർത്താതെ പോയി. സംശയം തോന്നിയ പൊലീസ്, വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് പിക്കപ്പ് വാൻ പരിശോധിക്കുന്നതിനിടയിൽ, പച്ചക്കറികൾ സൂക്ഷിക്കാനുപയോഗിക്കുന്ന ബോക്സുകളിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് പ്രതികൾ പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്നത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നതും, ഉൽപന്നങ്ങൾ വാങ്ങാൻ പ്രതികൾക്ക് മറ്റാരെങ്കിലും പണം നൽകിയോ എന്നതും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button