വാഷിങ്ടൺ: പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേര്‍ക്ക് നാല് വയസ്സുകാരന്‍ കൈത്തോക്കു ചൂണ്ടി വെടിയുതിർത്തു. അമേരിക്കയിലെ യൂട്ടയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പൊലീസിന് നേർക്ക് നിറയൊഴിക്കാന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കിയത് പിതാവാണെന്ന് ആരോപിച്ച് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. വെടിവെച്ചതിന് തൊട്ടുപിന്നാലെ കുട്ടിയുടെ കൈയില്‍ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തോക്ക് പിടിച്ചു വാങ്ങിയതിനാല്‍ വലിയ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് ചെറുതായി പരിക്കേറ്റു.
Also read: ഹരിദാസ് വധക്കേസ്: ഒരാൾ കൂടി പിടിയിൽ, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
ഗ്രേറ്റര്‍ സാള്‍ട്ട്‌ലേക്ക് പൊലീസിന് എതിരെയാണ് ആക്രമണം നടന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം നടന്നത്. മിഡ്‌വെയിലിലെ മക്‌ഡൊണാള്‍ഡ്‌സ് ഡ്രൈവ് ത്രൂവിനു മുന്നിൽ വെച്ചാണ് നാല് വയസ്സുകാരന്‍ പൊലീസിന് നേര്‍ക്ക് വെടിവെച്ചത്. കുട്ടിയുടെ പിതാവ് യുറ്റ സ്വദേശിയാണെന്ന് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. മക്‌ഡൊണാള്‍ഡ്‌സില്‍ വെച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ പിതാവ് മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. എന്നാൽ, അദ്ദേഹത്തിന് ആവശ്യപ്പെട്ട വിഭവമല്ല ലഭിച്ചത്. അതോടെ. ഇയാള്‍ കടയിലെ ജീവനക്കാരനോട് തട്ടിക്കയറി, അദ്ദേഹത്തെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, അയാളോട് ശരിയായ ഓര്‍ഡര്‍ കൈപ്പറ്റുന്നതിനായി ഓഫിസിന് മുന്നിൽ കാത്തുനിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാരന്‍ പൊലീസിൽ വിവരം അറിയിച്ചു.
നാല് വയസ്സുകാരൻ മകനും, മൂന്ന് വയസ്സുകാരിയായ മകള്‍ക്കുമൊപ്പം ഇയാൾ ഓഫിസിന് മുന്നിൽ നിർത്തിയിട്ട കാറിൽ ഓർഡറിന് കാത്തിരിക്കവെ പൊലീസ് സ്ഥലത്തെത്തി. ഇയാളോട് കാറില്‍ നിന്ന് ഇറങ്ങാൻ പൊലീസ് പല തവണ ആവശ്യപ്പെട്ടെങ്കിലും പുറത്തിറങ്ങാൻ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന്, പൊലീസ് ഇയാളെ ബലമായി കാറില്‍ നിന്നും പുറത്തിറക്കി. അപ്പോഴാണ്, കാറിന്റെ പിൻസീറ്റിൽ ഇരുന്ന ഇയാളുടെ മകൻ പൊലീസുകാർക്ക് നേർക്ക് വെടിയുതിർത്തത്. കുട്ടിയുടെ ഉന്നത്തിൽ നിന്നും മാറിക്കളഞ്ഞെങ്കിലും ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് ചെറുതായി പരിക്കേറ്റു. വൈകാതെ തന്നെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ സമർത്ഥമായി കുട്ടിയുടെ കൈയില്‍ നിന്നും തോക്ക് മാറ്റി. തുടർന്ന്, പൊലീസ് കുട്ടിയുടെ പിതാവിനെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
Post Your Comments