ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിവിഷന്‍ സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കഴിഞ്ഞ ദിവസം, ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മോദിയുമായി ചര്‍ച്ചക്ക് തയാറാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് ഇപ്പോള്‍ ശശി തരൂര്‍ ട്വീറ്റുമായി രംഗത്തെത്തിയത്.
എന്നാൽ, ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളെ ട്രോളിക്കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇന്ത്യയില്‍ ടി.വി ചര്‍ച്ചകളിലൂടെ ഒരു പ്രശ്‌നവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ തരൂര്‍, റേറ്റിങിന് വേണ്ടി മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിടാനും ഇവിടത്തെ ടി.വി അവതാരകര്‍ റെഡിയാണെന്നും കൂട്ടിച്ചേര്‍ത്തു.
ട്വീറ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ഇമ്രാന്‍ ഖാന്‍, പരസ്പരമുള്ള യുദ്ധത്തെക്കാള്‍ ഭേദമാണ് സുദീര്‍ഘമായ ചര്‍ച്ചകള്‍. എന്നാല്‍ ഇന്ത്യയില്‍ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ ഒരു പ്രശ്‌നവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല, കൂടുതല്‍ വഷളായിട്ടേ ഉള്ളൂ. അവരുടെ ടി.ആര്‍.പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) വര്‍ധിക്കും എന്നുണ്ടെങ്കില്‍ മൂന്നാമതൊരു ലോകമഹായുദ്ധത്തിന് തിരികൊളുത്താനും ഇവിടത്തെ ചില അവതാരകര്‍ക്ക് സന്തോഷമേ ഉണ്ടാവൂ’-തരൂർ പറയുന്നു.
Post Your Comments