ഇസ്ലാമാബാദ് നഗരത്തിനു മുകളിലൂടെ നിഗൂഢ വസ്തു പറന്നത് 2 മണിക്കൂര്‍, അന്യഗ്രഹ ജീവികളാണെന്ന് അഭ്യൂഹം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദ് നഗരത്തിനു മുകളില്‍ നിഗൂഢമായ ഒരു വസ്തു പറന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. രണ്ട് മണിക്കൂറോളമാണ് ആ വസ്തു നഗരത്തിന് മുകളിലൂടെ പറന്നതെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. വിചിത്ര വസ്തുവിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ബള്‍ഗിങ് ട്രയാംഗിള്‍ യുഎഫ്ഒ എന്ന് വിളിക്കപ്പെടുന്ന അസാധാരണമായ വസ്തു പാകിസ്ഥാനിലെ ഇസ്ലാമാബാദിന്റെ ആകാശത്ത് പകല്‍ വെളിച്ചത്തില്‍ പറക്കുന്നു എന്നാണ് ഒരു വിഡിയോയില്‍ പറയുന്നത്.

Read Also : രോഗികളുടെ എണ്ണം കുറയുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പാക് നഗരത്തിന് മുകളില്‍ ചുറ്റിത്തിരിഞ്ഞ ത്രികോണാകൃതിയിലുള്ള വസ്തു രണ്ട് മണിക്കൂര്‍ ചെലവഴിച്ചതായി യുഎഫ്ഒ അന്വേഷകനായ ഗോബ്സ്മാക്ക്ഡ് അര്‍സ്ലാന്‍ വാരയ്ച്ച് പറഞ്ഞു. യുഎഫ്ഒയുടെ നിരവധി കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വാറൈച്ച് ചിത്രീകരിച്ചിട്ടുണ്ട്. നഗ്ന നേത്രങ്ങള്‍ക്ക് ഇത് ഒരു കറുത്ത ഉരുണ്ട പാറ പോലെ തോന്നിക്കുന്നുണ്ട്, പക്ഷേ ദൃശ്യങ്ങള്‍ സൂം ഇന്‍ ചെയ്യുമ്പോള്‍ അത് ഏകദേശം ഒരു ത്രികോണത്തിന്റെ ആകൃതിയാണെന്നും വാറൈച്ച് പറഞ്ഞു.

സൈന്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും താമസിക്കുന്ന ഇസ്ലാമാബാദിലെ ഒരു ഏരിയയില്‍ പാക് സൈന്യം രഹസ്യ ഡ്രോണുകള്‍ പറത്തുന്നതായിരിക്കാം ഇതെന്നും സൂചനയുണ്ട്.

 

Share
Leave a Comment