Latest NewsNewsIndia

ലോഡിറക്ക് പ്രശ്‌നത്തില്‍ സിഐടിയുക്കാര്‍ പൂട്ടിച്ച കട തുറന്നു : കട തുറന്ന് പ്രവര്‍ത്തിച്ചത് രണ്ട് മാസത്തിനു ശേഷം

കണ്ണൂര്‍: സിഐടിയുക്കാര്‍ മാതമംഗലത്ത് പൂട്ടിച്ച കട തുറന്നു. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കട തുറക്കാനുള്ള തീരുമാനമായത്. കടയുടമ റാബിയും സിഐടിയുക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സിഐടിയു ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 23 നാണ് കടയുടമ കട പൂട്ടിയത്.

Read Also : പാറപ്പൊടി വിൽക്കുന്നിടത്ത് നിന്ന് 51 ചാക്ക് റേഷനരി പിടികൂടി, അരിയില്ല തരിയില്ലെന്ന് പറയുന്ന റേഷൻ കടക്കാരെ സൂക്ഷിക്കണം

കയറ്റിറക്കുമായി ബന്ധപ്പെട്ട് സിഐടിയു അനാവശ്യ വിവാദങ്ങളുണ്ടാക്കിയതാണ് കണ്ണൂര്‍ മാതമംഗലത്തെ ഹാര്‍ഡ് വെയര്‍ ഷോപ്പ് അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. സംഭവം വിവാദമാവുകയും മാധ്യമങ്ങള്‍ ഇടപെടുകയും ചെയ്തതോടെ രണ്ട് മാസത്തോളം നീണ്ട സമരം സിഐടിയുവിന് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് സമരം അവസാനിപ്പിക്കാനും കട തുറക്കാനും തീരുമാനിച്ചത്. വലിയ ലോറികളില്‍ എത്തുന്ന സാധനങ്ങള്‍ ലോഡിംഗ് തൊഴിലാളികളും, ചെറുവാഹനങ്ങളിലെ സാധനങ്ങള്‍ ജീവനക്കാരും ഇറക്കാന്‍ ചര്‍ച്ചയില്‍ അനുമതിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button