KeralaLatest NewsNews

കേരളത്തിൽ കൊലപാതക- അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി പിണറായി വിജയൻ

കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ പ്രതികളെ പിടികൂടി റിമാന്റ് ചെയ്തു.

തിരുവനന്തപുരം: കേരളത്തിൽ കൊലപാതക- അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായുള്ള ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 92 പ്രതികളില്‍ 72 പേരെ അറസ്റ്റ് ചെയ്തു .യു.ഡി.എഫ് കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ പ്രതികളെ പിടികൂടി റിമാന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. കണ്ണൂര്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ 4 പ്രതികളെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് ഷാന്‍ബാബു കൊലക്കേസില്‍ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തി’- മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Read Also: എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും: ടിഎന്‍ പ്രതാപന്‍

‘കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയില്ല. ഗുണ്ടാ ആക്രമണം തടയാന്‍ ആവശ്യമായ നടപടി പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാന്‍ ഓപ്പറേഷന്‍ കാവല്‍ നടപ്പാക്കി വരുന്നുണ്ട്. ഓപ്പറേഷന്‍ കാവല്‍ പദ്ധതി പ്രകാരം 904 പേര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിച്ചു. 64 പേര്‍ക്കെതിരെ കാപ്പ ചുമത്തി. 1457 പേരെ അറസ്റ്റ് ചെയ്തു’- മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button