KeralaNattuvarthaLatest NewsNews

രോഗം മാറിയാലും മായാതെ വട്ടനെന്ന പേര്, കുതിരവട്ടത്ത് രോഗമുക്തി നേടിയവരെ കൊണ്ടുപോകാന്‍ ബന്ധുക്കളെത്തുന്നില്ല: സതീദേവി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗമുക്തി നേടിയവരെ കൊണ്ടുപോകാന്‍ ബന്ധുക്കളെത്തുന്നില്ലെന്ന പരാതിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇവിടെ രോഗികൾ കഴിയുന്നത് ശോചനീയാവസ്ഥയിലാണെന്ന് അവർ വെളിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി വേണമെന്നും, കുതിരവട്ടത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നും പി സതീദേവി പറഞ്ഞു.

Also Read:ടെ​മ്പോ​ട്രാ​വ​ല​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അപകടം : മൂ​ന്നു​പേ​ര്‍ മ​രി​ച്ചു

മാനസികാരോഗ്യ കേന്ദ്രത്തിൽ നിരന്തരമായി അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ കുതിരവട്ടത്ത് എത്തിയത്. യുവതി കൊല്ലപ്പെടുകയും, രോഗികൾ ചാടിപ്പോവുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലാണ് സർക്കാരും ജീവനക്കാരും. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്നാണ് നിലവിൽ കമ്മീഷന്റെ കണ്ടെത്തല്‍.

അതേസമയം, വളരെ മോശമായ ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. രോഗവിമുക്തി നേടിയവരെ തിരികെക്കൊണ്ടുപോകാന്‍ പോലും ബന്ധുക്കള്‍ തയാറാകുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button