ഇസ്ലാമാബാദ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മകന്‍ പിടിയിലായി. മദ്യം കാറില്‍ കടത്തുന്നതിനിടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇമ്രാന്റെ മകന്‍ മൂസ മനേക അറസ്റ്റിലായത്. എന്നാല്‍ ഉന്നത പൊലീസ് ഉദ്യാഗസ്ഥര്‍ ഇടപെട്ട് ഇയാളെ വിട്ടയക്കുകയായിരുന്നു.
Read Also : ഇന്ത്യയും യുഎഇയും തമ്മിലുള്ളത് സഹസ്രാബ്ദങ്ങൾ നീണ്ട ബന്ധം: സ്പീക്കർ ഓം ബിർല
ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യ ബുഷ്റ ബിബുവിന്റെ മകനാണ് മൂസ മനേക. ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പോലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് പഞ്ചാബ് പോലീസ് മേധാവിക്ക് ഉന്നതരുടെ കോളുകള്‍ എത്തിയത്. തുടര്‍ന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഇയാള്‍ പ്രധാനമന്ത്രിയുടെ മകനാണെന്ന് പറഞ്ഞ് പോലീസിനോട് തട്ടിക്കയറാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനില്‍ മദ്യം കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും കുടിക്കുന്നതും ശിക്ഷാര്‍ഹമാണ്.
Post Your Comments