ThiruvananthapuramLatest NewsKeralaNattuvarthaNews

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം സംസ്ഥാനത്ത് ആ​റ് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്നതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​ല്‍ ര​ണ്ട്​ കേ​സു​ക​ളി​ല്‍ വീ​തം എസ്‌ഡി​പി​ഐ​ക്കാ​രും ആര്‍എ​സ്എ​സ്- ബിജെപി പ്ര​വ​ര്‍ത്ത​ക​രും പ്ര​തി​ക​ളാ​ണെന്നും ഇടു​ക്കി ധീ​ര​ജ് വ​ധ​ക്കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​ണ് പ്ര​തി​സ്ഥാ​ന​ത്തെന്നും മുഖ്യമന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ ​ദി​വ​സം ന​ട​ന്ന കൊലപാതകത്തില്‍ ബിജെപി പ്ര​വ​ര്‍ത്ത​ക​രെ​യാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെതിരായ ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍ശ​ത്തോ​ടും മു​ഖ്യ​മ​ന്ത്രി നിയമസഭയിൽ പ്ര​തി​ക​രി​ച്ചു. ര​ണ്ട്​ സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ താ​ര​ത​മ്യം​ചെ​യ്ത്​ ഒ​രു മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത് ശ​രി​യല്ലെന്നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ അ​ഖി​ലേ​ഷി​നെ​പോ​ലു​ള്ള നേ​താ​ക്ക​ള്‍ വ​രെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഉ​ത്ത​ര്‍പ്ര​ദേ​ശും കേ​ര​ള​വും ത​മ്മി​ല്‍ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെന്നും ഒരുപാ​ട് ത​ല​ങ്ങ​ളി​ല്‍ കേ​ര​ളം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഉ​യ​ര്‍ച്ച​യി​ലാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button