ErnakulamKeralaNattuvarthaLatest NewsNews

കുട്ടിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ട്വിസ്റ്റ്: കുട്ടി പലതവണ ജനലിന് മുകളിൽ നിന്ന് ചാടി സ്വയം പരിക്കേൽപ്പിച്ചെന്ന് അമ്മ

'അവൾ പലതവണ ജനലിന്റെ മുകളിൽ നിന്ന് ചാടിയിട്ടുണ്ട്. ഉണ്ടാകുന്ന മുറിവുകളുടെ മുകളിൽ മകൾ വീണ്ടും മുറിവുകൾ ഉണ്ടാക്കിയിരുന്നു' കുട്ടിയുടെ അമ്മ പറഞ്ഞു.

കൊച്ചി: തൃക്കാക്കരയിലെ രണ്ടര വയസ്സുകാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ വിചിത്ര വാദം ഉന്നയിച്ച് അമ്മ രംഗത്തെത്തി. മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് ആവർത്തിച്ചു. ടിജിൻ മകളെ അടിക്കുന്നതായി കണ്ടിട്ടില്ല. മകൾക്ക് പ്രായത്തിന് അനുസരിച്ചുള്ള കുസൃതികൾ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് നാളായി കുട്ടിയുടെ പെരുമാറ്റം അസാധാരണമായിരുന്നു എന്ന് അമ്മ പറയുന്നു.

Also read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരെ അടിയന്തരമായി നിയമിക്കും: സർക്കാർ ഹൈക്കോടതിയിൽ

‘അവൾ പലതവണ ജനലിന്റെ മുകളിൽ നിന്ന് ചാടിയിട്ടുണ്ട്. ഉണ്ടാകുന്ന മുറിവുകളുടെ മുകളിൽ മകൾ വീണ്ടും മുറിവുകൾ ഉണ്ടാക്കിയിരുന്നു. അപ്പോൾ ഒന്നും കുട്ടിയെ മർദ്ദിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റത്. പല ദിവസങ്ങളിൽ ഉണ്ടായ പരിക്ക് കാരണമാകാം കുട്ടിക്ക് പനി ബാധിച്ചത്. പനി കൂടിയതോടെ അവൾ അപസ്മാര ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി’ കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എങ്കിലും, 48 മണിക്കൂർ നേരത്തെ നിരീക്ഷണം തുടരും. ശ്വാസതടസ്സം ഉണ്ടായാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൈകുന്നേരത്തോടെ ട്യൂബ് വഴി കുട്ടിക്ക് ദ്രവരൂപത്തിൽ ഭക്ഷണം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button