നെയ്റോബി: സ്വര്‍ണ ഖനിയിൽ വൻ സ്ഫോടനം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയില്‍ സ്വര്‍ണ ഖനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 59 പേര്‍ മരണത്തിന് കീഴടങ്ങി.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു ആദ്യ സ്ഫോടനം. പിന്നീട്, തുടരെത്തുടരെ പൊട്ടിത്തെറികൾ ഉണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ബുർക്കിന ഫാസോ.
തെക്ക് പടിഞ്ഞാറന്‍ ബുർക്കിന ഫാസോയിലെ ഗാവോവ പട്ടണത്തിന് സമീപം ഖനിയില്‍ സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റുകളാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു.
Post Your Comments