മുംബൈ: ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയുടെയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെയും പേരുകൾ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി അധികം പറഞ്ഞ് കേള്‍ക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. എന്നാൽ, സീനിയർ താരങ്ങളായ പൂജാരയെയും രഹാനെയും പുറത്താക്കിയെങ്കിലും ഇരുവര്‍ക്കും തിരിച്ചുവരാന്‍ ഇനിയും സാധ്യതകളുണ്ടെന്നും ചോപ്ര പറഞ്ഞു.
‘ ഇന്ത്യന്‍ ടീം തലമുറ മാറ്റത്തിന്‍റെ പാതയിലാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ സാഹയുടെയോ ഇഷാന്തിന്റെയോ പേര് ഇനി നമ്മളധികം കേള്‍ക്കില്ല. ഇത് അനിവാര്യമായ മാറ്റമാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനായും രോഹിത് ശര്‍മ ക്യാപ്റ്റനായും എത്തിയതോടെ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ അവര്‍ തയ്യാറായി. ഒരു മൂന്നോ നാലോ മാസത്തിനുള്ളില്‍ ഇന്ത്യന്‍ ടീം ഏത് ദിശയിലാണ് നീങ്ങേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും’.
‘അങ്ങനെ മാറുമ്പോള്‍ ചിലര്‍ക്ക് അവിടെ സ്ഥാനമുണ്ടാവില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് അവരിപ്പോള്‍. എന്നാൽ, പൂജാരയെയും രഹാനെയും പുറത്താക്കിയെങ്കിലും ഇരുവര്‍ക്കും തിരിച്ചുവരാന്‍ ഇനിയും സാധ്യതകളുണ്ട്’.
Read Also:- ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കിരീടത്തിൽ മുത്തമിടും: മുൻ പരിശീലകൻ
‘രഹാനെ രഞ്ജി ട്രോഫിയിൽ സെഞ്ച്വറി നേടിക്കഴിഞ്ഞു. പൂജാര അര്‍ധസെഞ്ചുറിയും. ഇരുവര്‍ക്കും 38 വയസൊന്നും ആയിട്ടില്ല. അവര്‍ക്കിനി ഇന്ത്യന്‍ ടീമില്‍ കളിക്കാനാവില്ലെന്ന് കല്ലില്‍ കൊത്തിവെച്ചിട്ടൊന്നുമില്ല. അവര്‍ ഇരുവരും വീണ്ടും ഇന്ത്യക്കായി കളിക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ ചോപ്ര പറഞ്ഞു.
Post Your Comments