Latest NewsNewsIndia

നിസാര കാര്യത്തിന് 14 കാരി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി : മന:സാക്ഷിയെ മരവിപ്പിച്ച സംഭവം

നോയിഡ: പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പെറ്റമ്മയുടെ കൊലയിലവസാനിച്ചു. നോയിഡയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. പെണ്‍കുട്ടി ഫ്രയിംഗ് പാന്‍ ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.

Read Also : വിദ്യാർഥികളെന്ന പേരിൽ വീടെടുത്ത് ലഹരിവിൽപന : യുവതി ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ

കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയോട് അമ്മ, പാത്രങ്ങള്‍ കഴുകിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പെണ്‍കുട്ടി അതിന് തയ്യാറായില്ല. ഇതോടെ അമ്മയും മകളും തമ്മില്‍ വാക്കേറ്റം ആരംഭിക്കുകയും പെണ്‍കുട്ടി ദേഷ്യത്തില്‍ ഫ്രയിംഗ് പാനെടുത്ത് അമ്മയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ അമ്മ പരിക്കേറ്റ് കിടക്കുന്നതായി പെണ്‍കുട്ടി അയല്‍ക്കാരെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടമ്മ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസിനോട് താന്‍ പുറത്ത് പോയി വന്നപ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി സത്യം പുറത്ത് പറയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൃത്യം നടന്ന സമയത്ത് പുറത്ത് നിന്ന് ആരും ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നില്ലെന്ന് കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button