Latest NewsNewsInternational

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരം നിലംപൊത്തി

ലണ്ടൻ: ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തി ഗുരുത്വാകർഷണം കണ്ടുപിടിക്കാൻ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന്‌ നിലം പൊത്തി. പ്രസ്തുത മരത്തിന്റെ ക്ലോണ്‍ ചെയ്ത ഇനമാണ് കേംബ്രിജ് സര്‍വകലാശാലയില്‍ വെള്ളിയാഴ്ച ആഞ്ഞടിച്ച ശക്തമായ യൂനിസ് കൊടുങ്കാറ്റിൽ നിലംപൊത്തിയത്.

Also Read:‘നാട്ടിൽ സമാധാനം പുലർന്നു, ഉപരോധത്തിന്റെയും കലാപത്തിന്റെയും ദേശത്തെ ബിജെപി വീണ്ടെടുത്തു’ : 5 വർഷത്തെ ഭരണനേട്ടങ്ങൾ

1954 ലാണ് ഈ മരം നട്ടത്. തുടർന്ന്, കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തിന്റെ പേരും പെരുമയുമായിരുന്നു ഈ ആപ്പിൾ മരം. ഹണി ഫംഗസ് ബാധ മൂലം ആപ്പിള്‍ മരം നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഇതുള്‍പ്പെടെ മൂന്ന് മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്.

അതേസമയം, മരം നിലംപൊത്തിയ സംഭവം അത്യധികം ദുഃഖകരമാണെന്നും, ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങുകയാണെന്നും ഉദ്യാന മേല്‍നോട്ടക്കാരന്‍ സാമുവല്‍ ബ്രോക്കിങ്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മ സ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്. ഈ മരത്തിൽ നിന്ന് വീണ്ടും പുതിയ മരങ്ങൾ സൃഷ്ടിച്ച് സംരക്ഷിക്കാനും ആലോചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button