തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തുമായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ശ്രമവുമായി ആരംഭിച്ച സംസ്ഥാന സർക്കാർ പദ്ധതിയാണ് ലൈഫ്.
സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായുള്ള 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷനിലൂടെ 20,000 വീടുകളും മൂന്നു ഭവന സമുച്ചയങ്ങളും കൈമാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിന് മുന്തിയ പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments