ഡൽഹി: ഉക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് നാട്ടിലേക്ക് ഉടൻ മടങ്ങാൻ നിർദ്ദേശിച്ച് ഇന്ത്യൻ എംബസി. ഉക്രൈൻ-റഷ്യ സംഘർഷങ്ങൾ രൂക്ഷമാവുന്നതിനാൽ, സർവകലാശാലകളിലെ ഓൺലൈൻ ക്ലാസുകൾ സ്ഥിരീകരിക്കുന്നതിന് കാത്തു നിൽക്കേണ്ടെന്നാണ് എംബസി വിദ്യാർത്ഥികളോട് നിർദേശിച്ചത്.
Also read: ‘നീ വേറെയൊന്ന്വല്ല, ഇങ്ങ് വാ!’ : വിതുമ്പുന്ന മുസ്ലിം സ്ത്രീയെ അനുഗ്രഹിച്ച് മുത്തപ്പൻ, വൈറലായി വീഡിയോ
‘മെഡിക്കൽ സർവ്വകലാശാലകളിലെ ഓൺലൈൻ ക്ലാസുകളുടെ സ്ഥിരീകരണത്തെ സംബന്ധിച്ച് അന്വേഷിക്കാൻ നിരവധി ആൾക്കാർ ഇന്ത്യൻ എംബസിയെ വിളിക്കുന്നുണ്ട്. നേരത്തെ അറിയിച്ചതുപോലെ, ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് എംബസി ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചിരുന്നു. സർവ്വകലാശാലകളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ അവരുടെ സുരക്ഷയുടെ താൽപ്പര്യാർത്ഥം, താൽക്കാലികമായി ഉക്രൈൻ വിടാൻ ഞങ്ങൾ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുകയാണ്’ എംബസി പുറത്തുവിട്ട അറിയിപ്പ് പറയുന്നു.
കീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിക്കുന്ന മൂന്നാമത്തെ നിർദ്ദേശമാണ് ഇത്. ഫെബ്രുവരി 20 ന് പുറത്തിറക്കിയ നിർദ്ദേശത്തിൽ, ഉക്രൈനിൽ പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും വർദ്ധിക്കുന്നതിനാൽ, രാജ്യത്ത് താമസം തുടരുന്നത് അനിവാര്യമല്ലാത്ത ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും താൽക്കാലികമായി ഉക്രൈൻ വിടാൻ നിർദ്ദേശിക്കുന്നതായി എംബസി അറിയിച്ചു. ഫെബ്രുവരി 15ന് ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാൻ എംബസി ആവശ്യപ്പെട്ടിരുന്നു.
ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങളിൽ ഒന്ന് ഇന്ന് രാവിലെ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു.
Post Your Comments