KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും

ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണിൽ കാളിയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്  തൊടുപുഴ പോക്സോ പ്രത്യേക കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇയാള്‍ പത്ത് വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിൻറെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും.

പെൺകുട്ടികളുടെ ഓൺലൈൻ പഠനം മുടക്കുന്നതായും മകൻ ഉപദ്രവിക്കുന്നതായും കാണിച്ച് പ്രതിയുടെ അമ്മ വനിത സംരക്ഷണ ഓഫീസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന്, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ നടത്തിയ കൗൺസിലിംഗിലാണ്  പെൺകുട്ടികൾക്കെതിരെ അച്ഛൻ ലൈംഗികാതിക്രമം നടത്തുന്നതായി കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കാളിയാര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also  :  ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്രമാക്കി പുടിൻ : അടിയന്തര യുഎൻ യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട് ഉക്രൈൻ

കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. വിവിധ വകുപ്പുകളിലായാണ് ഇരുപത്തിയൊന്നര വർഷം ശിക്ഷ വിധിച്ചത്. ഒപ്പം, ജില്ലാ ലീഗല്‍ അതോററ്റി രണ്ടുലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കാനും വിധിയില്‍ നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button