കൊച്ചി: കേരള സർക്കാരും ഗവർണറും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കവെ ഗവർണറുടെ പദവിയുടെ പ്രാധാന്യം വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. രാഷ്ട്രപതിയാൽ നിയമിക്കപ്പെടുന്നതും സവിശേഷാധികാരങ്ങൾ ഉള്ളതുമായ ഭരണഘടനാപദവിയാണ് ഗവർണറുടേതെന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രാഷ്ട്രപതിയാൽ നിയമിക്കപ്പെടുന്നതും സവിശേഷാധികാരങ്ങൾ ഉള്ളതുമായ ഭരണഘടനാപദവിയാണ് ഗവർണറുടേത്. സംസ്ഥാനത്താൽ നിയമിക്കപ്പെടുന്ന, ഇംപീച്ച് ചെയ്യപ്പെടുന്ന, തിരിച്ചു വിളിക്കപ്പെടുന്ന, പുറത്താക്കപ്പെടുന്ന, വിവേചനാധികാരം ഇല്ലാതാക്കപ്പെടുന്ന, തീരുമാനം കൈക്കൊള്ളാൻ സമയപരിധി നിശ്ചയിക്കപ്പെടുന്ന ആളിനെ ഗവർണർ എന്ന് വിളിക്കരുത്; പകരം താറാവ് എന്നു വിളിച്ചോളൂ.
Post Your Comments