
കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മാനന്തവാടി കല്ലോടി പാതിരിച്ചാൽ എടപാറയ്ക്കൽ പരേതനായ ഫ്രാൻസീസിന്റ ഭാര്യ ശുഭ ( 40 ) ആണ് മരണപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന് : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന് ഖാന്
ബസ് സ്റ്റോപ്പിൽ നിർത്തിയ ബസ് എടുക്കുന്നതിനിടയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന ശുഭ ബസ്സിന്റെ ടയറിനടിയിൽ പെടുകയായിരുന്നു. ബസ്സിനോട് ചേർന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടക്കാനായി നിന്നത്. ഡ്രൈവറുടെ കാഴ്ച്ചയിൽ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് കാരണം.
Post Your Comments