മോസ്‌കോ : ഉക്രൈയ്‌നില്‍ ആക്രമണം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുളളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെ അഞ്ച് ഉക്രൈയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ സ്ഥിരീകരണം. തങ്ങളുടെ അതിര്‍ത്തി അതിക്രമിച്ച് കടന്ന വിഘടനവാദികളായ അഞ്ച് പേരെ വധിച്ചുവെന്നാണ് റഷ്യയുടെ വാദം. ഇതൊരു യുദ്ധമായി മാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Read Also : ഫാത്തിമ തഹ്‌ലിയയുടെ പേരില്‍ വ്യാജ ഇമെയില്‍ : നേതാവിനെതിരെ പരാതി നല്‍കുമെന്ന് തഹ്‌ലിയ
റഷ്യയിലെ റോസ്‌തോവ് മേഖലയിലെ ഗ്രാമത്തിനു സമീപമാണ് ഉക്രൈയിനിലെ അഞ്ച് സൈനികരെ വധിച്ചതെന്ന് റഷ്യന്‍ സൈനിക മേധാവി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
അതേസമയം, ഉക്രൈയ്‌നിന്റെ അതിര്‍ത്തിയില്‍ ജനുവരി 30ന് 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍, ഉക്രൈയ്‌നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ പറഞ്ഞിരുന്നത്. അതിന് വിപരീതമായാണ് അഞ്ച് ഉക്രൈയ്ന്‍ സൈനികരെ വധിച്ചുവെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്തെത്തിയത്.
Post Your Comments