ഡൽഹി: തിരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബിലെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പഞ്ചാബിന്‍റെ ചുമതലയുളള ഹരീഷ് ചൗധരിക്ക് ഏകോപനത്തില്‍ വീഴ്ച പറ്റിയതായി ഹൈക്കമാന്‍ഡ് വിലയിരുത്തി. നേതാക്കൾക്കിടയിലെ തർക്കങ്ങൾ പ്രകടനപത്രിക പുറത്തിറക്കുന്നത് പോലും പ്രതിസന്ധിയിലാക്കിയെന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും പഞ്ചാബ് കോണ്‍ഗ്രസിലെ തമ്മിലടി അവസാനിച്ചിരുന്നില്ലെന്ന് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകോപനം ഇല്ലെന്ന് വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് തന്നെ ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചിരുന്നു. സംസ്ഥാന നേതൃത്വവും പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് ചൗധരിയും തമ്മിലുള്ള തർക്കം പ്രചാരണത്തെയും മോശമായി ബാധിച്ചെന്ന് ഹൈക്കമാൻഡ് വിലയിരുത്തി.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ നേതാക്കളുടെ പ്രചാരണ പരിപാടികള്‍ക്ക് കൃത്യമായ ഏകോപനമുണ്ടായില്ല. രാഹുല്‍ ഗാന്ധി പങ്കെടുത്ത പ്രചാരണ വേദികളിൽ നിന്ന് മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ വിട്ടുനിന്നതും പാർട്ടിക്ക് വലിയ ക്ഷീണമായി. സംസ്ഥാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഹരീഷ് ചൗധരിയുടെ ഭാഗത്ത് നിന്നും നേതാക്കളെ അനുനയിപ്പിക്കാൻ നീക്കം ഉണ്ടായില്ല. നിര്‍ണ്ണായക സമയത്ത് അശ്വിനി കുമാർ രാജി വെച്ചതും തിരിച്ചടിയായി. നേതാക്കള്‍ തമ്മിലുള്ള വടംവലിയാണ് പ്രകടനപത്രിക വൈകാൻ കാരണം. നവജ്യോത് സിംഗ് സിദ്ദു സ്വന്തം നിലയിൽ 13 ഇന പദ്ധതി പ്രഖ്യാപിച്ച് രംഗത്ത് വന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി.
Post Your Comments