തിരുവനന്തപുരം: പാലക്കാട് മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ 43 മണിക്കൂർ കൊണ്ട് സൈന്യം രക്ഷിച്ച സംഭവത്തെ ആസ്പദമാക്കി 30 സെക്കൻഡ് ദൈർഘ്യമുള്ള ഇൻസ്റ്റാഗ്രാം റീൽ ഒരുക്കിയ യുവാക്കളെ അഭിനന്ദിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് തന്നെ രംഗത്തെത്തി. യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ശ്രദ്ധേയമായ വീഡിയോ യുട്യൂബിൽ മാത്രം ഇതുവരെ 30 ലക്ഷത്തിൽ അധികം ആൾക്കാർ കണ്ട് കഴിഞ്ഞു.
തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഫൈസൽ ഫാസിലിൻ്റെയും, വർക്കല സ്വദേശിയും സിനിമാ പിന്നണി ഗായകനുമായ ബ്ലെസിയുടെയും ആശയത്തിലാണ് മനോഹരമായ ഗാനശകലം ചേർത്ത 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് തയ്യാറാക്കിയിരിക്കുന്നത്. ഫൈസൽ ഗാനത്തിന് വരികൾ എഴുതി.
റീലിൽ ബ്ലെസ്സിയാണ് ബാബുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. 5 സുഹൃത്തുകൾ ചേർന്ന് ഒരു തമാശയ്ക്ക് ഒരുക്കിയ റീൽസ് ആണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. വർക്കല ക്ലിഫിൽ ഇവർ ദൃശ്യങ്ങൾ പകർത്തി. ഇൻസ്റ്റാഗ്രാമിൽ വീഡിയോ കണ്ട ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജിൻ്റെ ഭാര്യ ആണ് ആദ്യം ഇവരുമായി ബന്ധപ്പെടുന്നത്. തുടർന്ന്, അദ്ദേഹം ബാബുവിനെ രക്ഷിച്ച സൈനികനായ ബാലയുടെയും രക്ഷാപ്രവർത്തനത്തിന് തന്നോടൊപ്പം ഉണ്ടായിരുന്ന സംഘത്തിൻ്റെയും അഭിനന്ദനം യുവാക്കളെ അറിയിച്ചു.
https://www.instagram.com/reel/CaAV3X6lKfN/?utm_medium=copy_link
Post Your Comments