റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ശിക്ഷ വിധിച്ച് കോടതി. 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് സിബിഐ കോടതി വിധിച്ചത്.
Read Also :സിപിഎമ്മും ബിജെപിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി
ഫെബ്രുവരി 15ന് പുറപ്പെടുവിച്ച കോടതി ഉത്തരവില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു. 99 പ്രതികളുള്ള കേസില്‍, 46 പേര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിച്ചത്. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിലാണ് കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവനയും ശിക്ഷാവിധിയുമുണ്ടായത്. ദരാണ്ട ട്രഷറിയില്‍ നിന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് 139.35 കോടി രൂപ പിന്‍വലിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു കേസ്.
Post Your Comments