KollamKeralaNattuvarthaLatest NewsNews

ലഹരിക്ക് അടിമകളായ സഹോദരങ്ങൾ അച്ഛന്റെയും അയൽവാസിയുടെയും തലയ്ക്കടിച്ചു: അച്ഛൻ ഐസിയുവിൽ

ഇട്ടിവ സ്വദേശി ആദർശ്, അയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരിയുടെ ആലസ്യത്തിൽ പിതാവ് സുഭാഷിനെയും അയല്‍വാസി അര്‍ജ്ജുനനെയും മര്‍ദ്ദിച്ചത്.

കൊല്ലം: ഇട്ടിവായില്‍ ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛന്റെയും അയല്‍വാസിയുടെയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവ് സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Also read: ഗംഗേശാനന്ദ കേസ്: പെണ്‍കുട്ടിയും സുഹൃത്തും ചേർന്നാണ് ലിംഗം മുറിച്ച് മാറ്റിയത്, നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്

ഇട്ടിവ സ്വദേശി ആദർശ്, അയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരിയുടെ ആലസ്യത്തിൽ പിതാവ് സുഭാഷിനെയും അയല്‍വാസി അര്‍ജ്ജുനനെയും മര്‍ദ്ദിച്ചത്. ആദ്യം ആദര്‍ശ് ഭാര്യ വീട്ടിൽ വെച്ച് തന്റെ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ എത്തിയ ഭാര്യയുടെ ബന്ധു അര്‍ജ്ജുനനെ ഇരുവരും ചേര്‍ന്ന് കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. മര്‍ദ്ദനത്തിന് ശേഷം അവർ വീടിന്‍റെ ജനാലചില്ലുകളും തകര്‍ത്തു.

അതിന് പിന്നാലെയാണ് ആദര്‍ശ് സ്വന്തം വീട്ടിലെത്തി പിതാവിനെ മര്‍ദ്ദിച്ചത്. കമ്പിവടിക്ക് തലയ്ക്കടിയേറ്റ സുഭാഷ് ആഘാതത്തിൽ ബോധരഹിതനായി. നാട്ടുകാരാണ് അക്രമം നടത്തിയ സഹോദരങ്ങളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button