Latest NewsNewsLife Style

ചര്‍മ്മം തിളങ്ങുന്നതിനും, ചുളിവുകൾ പരിഹരിക്കാനും വെള്ളരിക്ക!

വെള്ളരിക്ക ധാരാളം ജലാംശം കൊണ്ട് സമ്പുഷ്ടവും വളരെ കുറച്ച് കലോറി അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണ്. ദിവസവും ഒരു വെള്ളരിക്ക വീതം കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതായിരിക്കും! ഇതിൽ വെള്ളം കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ, നിങ്ങൾ ഇവ ഒന്നിൽ കൂടുതൽ കഴിക്കുകയാണെങ്കിൽ പോലും, ഇത് ഒരു ദോഷവും വരുത്തുകയില്ല. ഏതെങ്കിലും ജങ്ക് ഫുഡുകൾ കഴിക്കുവാനുള്ള ത്വര ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, ദിവസവും വെള്ളരിക്ക കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

➤ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ് സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും. കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക ജ്യൂസ് ഏറെ നല്ലതാണ്. ദിവസവും രാത്രി രണ്ട് കഷ്ണം വെള്ളരിക്ക കണ്ണില്‍ വെച്ചതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് തണുപ്പ് കിട്ടാന്‍ ഏറെ നല്ലതാണ്.

➤ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കഴിയുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെള്ളരിക്ക ജ്യൂസിനു കഴിയും. ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വെള്ളരിക്ക നല്ലതാണ്. കൂടാതെ, മലബന്ധം പലര്‍ക്കും വലിയ പ്രശ്‌നമാണ്. മലബന്ധം തടയുന്നതിന് വെള്ളരിക്ക ഏറെ നല്ലതാണ്.

Read Also:- ‘കൂട്ടത്തിൽ തന്നെ കണ്ടെത്തു’ ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി

➤ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് വെള്ളരിക്ക ജ്യൂസ്. ചര്‍മ്മം തിളങ്ങുന്നതിന് വെള്ളരിക്ക ജ്യൂസ് നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വെള്ളരിക്ക ജ്യൂസില്‍ വൈറ്റമിന്‍ കെ, സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button