ഹൈദരാബാദ് : ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച് യുവമന്ത്രിയുടെ അകാല മരണം. ആന്ധ്രാ ഐടി- വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡിയാണ് (45) ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെ അന്തരിച്ചത്. ഉറക്കത്തിൽ പുലർച്ചെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കൾ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിനായി ദുബായിൽ പോയിരുന്ന ഗൗതം റെഡ്ഡി ഇന്നലെ (ഞായറാഴ്ച) ആണ് മടങ്ങിവന്നത്.
ഗൗതം റെഡ്ഡിയ്‌ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നിത്യേന വ്യായാമം ചെയ്യുന്നയാളായിരുന്നു അദ്ദേഹം. ആരോഗ്യവാനായിരുന്ന ഗൗതം റെഡ്ഡിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്‌ട്രീയ ലോകവും ബന്ധുക്കളും. 2019 ൽ അത്മാകുർ നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നെല്ലൂർ ജില്ലയിലെ മാരിപ്പാട് മണ്ഡലത്തിലെ ബ്രാഹ്മണപള്ളി ഗ്രാമം മേക്കപതി രാജമോഹൻ റെഡ്ഡിയുടെയും മണിമഞ്ജരിയുടെയും മകനായി 1976 ഡിസംബർ 31-നാണ് അദ്ദേഹം ജനിച്ചത്. ഭാര്യ ശ്രീ കീർത്തി, മകൾ അനന്യ റെഡ്ഢി, മകൻ അർജുൻ റെഡ്ഢി
Post Your Comments