Latest NewsNewsInternational

ഉക്രൈന്‍ സംഘര്‍ഷം: ഇന്ത്യന്‍ നയതന്ത്രജ്ഞരെ മടക്കി വിളിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യ-ഉക്രൈന്‍ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം. ഉക്രൈനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ എംബസി അധികൃതര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കീവിലെ ഇന്ത്യന്‍ എംബസിയിലുള്ള ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Read Also : ഹിജാബ് പോലെയല്ല സിന്ദൂരം, സിന്ദൂരമിട്ട് വരുന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞാല്‍ കര്‍ശന ശിക്ഷ :കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

ഉക്രൈയിന്‍-റഷ്യ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തേ, ഇന്ത്യന്‍ പൗരന്മാരോട് താല്‍ക്കാലികമായി രാജ്യം വിടണമെന്ന് എംബസി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെയാണ് നയതന്ത്രജ്ഞര്‍ക്കുള്ള നിര്‍ദ്ദേശവുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

ഉക്രൈയിന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചുവെന്ന അവകാശവാദങ്ങള്‍ റഷ്യ തുടരുന്ന സാഹചര്യത്തിലും രാജ്യത്ത് ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ സുരക്ഷാ സാഹചര്യം പ്രതിസന്ധിയിലാണെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പൗരന്മാരോട് ഉടന്‍ മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button