വരണ്ട ചര്‍മ്മം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
➤ ഒരു പഴത്തിന്റെ പള്‍പ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം.
➤ അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം.
➤ നന്നായി പഴുത്ത പഴം ഉടച്ചതില്‍ രണ്ട് ടീസ്പൂണ്‍ കോക്കനട്ട് മില്‍ക്ക് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം.
Read Also:- ക്ലബ് ഫുട്ബോളിൽ ശക്തരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി
➤ രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും.
Post Your Comments