Latest NewsKeralaNattuvarthaNews

രഹസ്യ ഫോൺ വിളി കൊടും ക്രൂരത, ഭാര്യമാർ ഒറ്റയ്ക്കുള്ള സമയത്ത് മറ്റൊരാളുമായി രഹസ്യം സംഭാഷണം നടത്താൻ പാടില്ലെന്ന് കോടതി

കൊച്ചി: ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യമാർ ഒറ്റപ്പെട്ട സമയത്ത് മറ്റൊരാളുമായി രഹസ്യം സംഭാഷണം നടത്താൻ പാടില്ലെന്ന് കോടതി. ഇങ്ങനെ ചെയ്യുന്നത് വൈവാഹിക ക്രൂരതയ്ക്ക് തുല്യമാണെന്നും, ഈ പ്രവർത്തി യുവാവിന് വിവാഹമോചനം അനുവദിച്ചു നൽകാൻ കാരണമാകുമെന്നും കേരള ഹൈക്കോടതി അറിയിച്ചു.

Also Read:ചെറുനാരങ്ങ ഉപയോഗിച്ച് മുഖം എങ്ങനെ സുന്ദരമാക്കാം.!

വ്യഭിചാരത്തിന്റെയും ക്രൂരതയുടെയും പേരില്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്നു കാണിച്ച് ഭര്‍ത്താവ് മുൻപ് നൽകിയ ഹര്‍ജി കുടുംബകോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യുവാവ് വീണ്ടും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, ഭർത്താവ് ആരോപിച്ച കാര്യങ്ങളും, കാരണങ്ങളും കോടതി തള്ളുകയും, ഭാര്യയും മൂന്നാമതൊരാളും തമ്മിലുള്ള ഫോണ്‍കോളുകളുടെ തെളിവുകള്‍ ഭാര്യയുടെ ഭാഗത്തു നിന്നുള്ള വ്യഭിചാരം അനുമാനിക്കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. അതേസമയം, ഇരു കക്ഷികള്‍ക്കിടയിലും നിലനില്‍ക്കുന്ന കലഹവും, മൂന്ന് തവണ വേര്‍പിരിഞ്ഞതും നിരവധി കൗൺസിലിംഗുകള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചതും കണക്കിലെടുക്കുമ്പോള്‍, ഭാര്യ പെരുമാറ്റത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button