ഉഡായിപ്പിന്റെ ഉസ്താദായ കെ ആർ ജ്യോതിലാലിനെ നീക്കം ചെയ്യാൻ ഗവർണറുടെ ഇടപെടൽ കൊണ്ട് സാധിച്ചിട്ടുണ്ടെങ്കിൽ ആരിഫ് മുഹമ്മദ് ഖാൻ മാസല്ല മരണ മാസാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. സമൂഹ മാധ്യമത്തിലൂടെയാണ് സന്ദീപിന്റെ പ്രതികരണം. ജ്യോതിലാലിന്റെ പണി തെറിക്കുമ്പോൾ സതീശനെന്തിനാണ് പൊള്ളുന്നത് ? ജ്യോതിലാലിന്റെ കരിയർ മുഴുവൻ ഒന്ന് പരിശോധിക്കപ്പെടുന്നത് നല്ലതായിരിക്കുമെന്നും സന്ദീപ് കുറിക്കുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
ഉഡായിപ്പിന്റെ ഉസ്താദായ കെ ആർ ജ്യോതിലാലിനെ നീക്കം ചെയ്യാൻ ഗവർണറുടെ ഇടപെടൽ കൊണ്ട് സാധിച്ചിട്ടുണ്ടെങ്കിൽ ആരിഫ് മുഹമ്മദ് ഖാൻ മാസല്ല മരണ മാസാണ് . രണ്ടാം ശിവശങ്കരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.ആർ ജ്യോതിലാലാണ് ഗതാഗത സെക്രട്ടറി ആയിരിക്കെ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത ഇല്ലാത്തതുകൊണ്ട് പണി അറിയുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ പണി ഏൽപ്പിക്കണമെന്നും സെക്രെട്ടറിയേറ്ററിൽ ഓഫീസ് തുറക്കാൻ അവരെ അനുവദിക്കാമെന്നും ടെണ്ടർ പോലും ആവശ്യമില്ലെന്നും കുറിപ്പെഴുതിയത് .
ജ്യോതിലാലിന്റെ പണി തെറിക്കുമ്പോൾ സതീശനെന്തിനാണ് പൊള്ളുന്നത് ? ജ്യോതിലാലിന്റെ കരിയർ മുഴുവൻ ഒന്ന് പരിശോധിക്കപ്പെടുന്നത് നല്ലതായിരിക്കും .
Post Your Comments