KeralaLatest NewsArticleNewsWriters' Corner

പേഴ്‌സണല്‍ സ്റ്റാഫിനു വിചിത്രമായ സൗകര്യങ്ങൾ, ഖജനാവ് മുടിക്കുന്ന കേരള സർക്കാർ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷൻ കിട്ടണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷം ജോലി ചെയ്യണമെന്നാണ് ചട്ടം

ഖജനാവ് മുടിക്കുന്ന സർക്കാരിനെക്കുറിച്ചു കേരളമേ നാണിക്കൂ.. 56 അല്ലെങ്കിൽ 60 വയസ്സുവരെ ജോലിചെയ്തു തിരിച്ചിറങ്ങുമ്പോൾ കുടുംബത്തെ നോക്കാൻ പെൻഷൻ വിഹിതം കിട്ടുന്നതാണ് സർക്കാർ ജോലിയിലേക്ക് ആദ്യമൊക്കൊ എല്ലാവരെയും ആകർഷിക്കുന്നത്. സർക്കാർ തൊഴിൽ കഴിഞ്ഞാൽ പിന്നെ തയ്യൽ തൊഴിലാളി, മോട്ടോർ തൊഴിലാളിൽ തുടങ്ങിയ വിവിധ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കു 60 വയസ്സിനു ശേഷം പെന്‍ഷന്‍ ലഭിക്കും. വളരെ ചെറിയ ഒരു വിഹിതമാണ് പെൻഷൻ വ്യവസ്ഥയിൽ മാസതവണയായി ലഭിക്കുന്നുത്. അതിലൂടെ ഒരു കുടുംബം മുഴുവൻ കഴിഞ്ഞു പോകേണ്ടതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷൻ കിട്ടണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷം ജോലി ചെയ്യണമെന്നാണ് ചട്ടം. കൂടാതെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു കീഴിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മരിച്ചു പോയാല്‍ കുടുംബത്തിനു പെന്‍ഷനുമില്ല. എന്നാൽ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ടു കൊല്ലം ജോലി ചെയ്താല്‍ പെന്‍ഷന്‍. 18 വയസ്സില്‍ പഴ്‌സനല്‍ സ്റ്റാഫില്‍ കയറിയ ആള്‍ 20 വയസ്സില്‍ അവിടെ നിന്നിറങ്ങിയാല്‍ മരണം വരെ പെന്‍ഷന്‍ വാങ്ങാം. ഓരോ പെന്‍ഷന്‍ പരിഷ്‌കരണത്തിലും പെന്‍ഷന്‍ വര്‍ധിപ്പിച്ചു നല്‍കുകയും ചെയ്യും. 2400 രൂപയായിരുന്ന മിനിമം പെന്‍ഷന്‍ കഴിഞ്ഞ പരിഷ്‌കരണത്തോടെ 3550 രൂപയായി. എന്നാൽ ഇതിനൊരു മാറ്റം വരുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. ഇത്തരം ദുർനയങ്ങൾക്ക് എതിരെ നടപടിയ്ക്ക് ഒരുങ്ങുകയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

read also: മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കം: സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ച ശേഷം കനാലില്‍ മുക്കിക്കൊന്നു

മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് എന്നിവര്‍ക്ക് 30 പേരെ നിയമിക്കാം. 30 പേരെ നിയമിക്കാമെങ്കിലും 27 പേരെ മതിയെന്നാണ് എല്‍ഡിഎഫ് തീരുമാനം. മൂന്നു പേരുടെ കുറവെങ്കിലും ഇടത് പക്ഷം ഉണ്ടാക്കുന്നതിൽ നമുക്ക് സമാധാനിക്കാം. ഖജനാവിനെ മുടിപ്പിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ ഉടന്‍ നിര്‍ത്തുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. പെന്‍ഷന്‍ വിഷയം ഗൗരവമായി എടുക്കുകയും പല വിഷയത്തിലും ഗവര്‍ണ്ണറോട് യോജിക്കാത്തവര്‍ പോലും ഇതിനു കൈയടിക്കുകയും ചെയ്യുന്നുണ്ട്.

2 വര്‍ഷം ജോലി ചെയ്താല്‍ പെന്‍ഷന്‍ വാങ്ങാന്‍ കഴിയുന്നതാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ ജോലി. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു വരുമാനം ആകട്ടെ എന്ന് കരുതി ഓരോ മന്ത്രിമാരും 2 വര്‍ഷം ഒരാളെയും അടുത്ത 2 വര്‍ഷം മറ്റൊരാളെയും നിയമിച്ച്‌ 5 വര്‍ഷത്തിനിടെ ഒരു തസ്തികയില്‍ 2 പേര്‍ക്ക് വീതം പെന്‍ഷന്‍ വാങ്ങാന്‍ അവസരമൊരുക്കുന്നുമുണ്ട്. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 30ല്‍ നിന്ന് 25 ആക്കി കുറച്ചെന്ന് അവകാശപ്പെടുമ്പോഴും ആവര്‍ത്തിച്ചുള്ള നിയമനമൂലം സ്റ്റാഫുകളുടെ എണ്ണം 50 ആകുകയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മരിച്ചു പോയാല്‍ പങ്കാളിത്ത പെൻഷൻ വ്യവസ്ഥ പ്രകാരം കുടുംബ പെന്‍ഷനില്ല. എന്നാല്‍, പഴ്‌സനല്‍ സ്റ്റാഫിന് കുടുംബ പെന്‍ഷനും അര്‍ഹതയുണ്ട്. 1250 പേര്‍ ഇപ്പോള്‍ പഴ്‌സനല്‍ സ്റ്റാഫ് പെന്‍ഷനും സര്‍ക്കാര്‍ നടപ്പാക്കിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും നേടുന്നുണ്ട് .ഇവർക്കെല്ലാം കൂടി ശമ്പള/പെൻഷൻ വ്യവസ്ഥയിൽ സർക്കാർ കയ്യിട്ടു വാരുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button