തിരുവനന്തപുരം: കടയ്ക്കാവൂര്‍ കൊച്ചുപാലത്തിനു സമീപത്തെ കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കടയ്ക്കാവൂര്‍ കോണത്തുവീട്ടില്‍ മണികണ്ഠന്‍ (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ഇടുക്കി രാജക്കാട് വട്ടപ്പാറയില്‍ അജീഷാനാണ് അറസ്റ്റിലായത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 17ന് രാവിലെയാണ് മണികണ്ഠന്റെ മൃതദേഹം കനാലില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ 15ന് വൈകീട്ട് ഏഴ് മണിയോടെ കൊച്ചുപാലത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിലെത്തി മണികണ്ഠനും അജീഷും മദ്യപിച്ചു. അതിനിടെ, മണികണ്ഠനെ അജീഷ് കളിയാക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. സംഘര്‍ഷത്തിനിടെ അജീഷ് സമീപത്തെ റെയില്‍വേ പാളത്തില്‍ നിന്ന് കല്ലെടുത്ത് മണികണ്ഠനെ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നവെന്നാണ് പോലീസ് ഭാഷ്യം.
Post Your Comments