Latest NewsNewsIndia

ഹിജാബ് പോലെയല്ല സിന്ദൂരം, സിന്ദൂരമിട്ട് വരുന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞാല്‍ കര്‍ശന ശിക്ഷ :കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു: ഹിജാബ് പോലെ സിന്ദൂരം മതപരമല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. സിന്ദൂരവും തിലകവും തൊട്ട് വരുന്ന വിദ്യാര്‍ത്ഥിനികളെ വഴിയില്‍ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിജയ്പൂരില്‍ കുങ്കുമം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞ സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി നാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also : ഇസ്ലാമിൽ ഹിജാബ് തെരഞ്ഞെടുപ്പല്ല. നിർബന്ധമാണ്: വിലക്ക് ദുഃഖകരമെന്ന് മതത്തിനായി സിനിമ ഉപേക്ഷിച്ച ‘ദംഗൽ’ നായിക സൈറ വസീം

കുങ്കുമം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകരാണ് വഴിയില്‍ തടഞ്ഞത്. ഈ അദ്ധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മന്ത്രി എത്തിയത്.

‘ഹിജാബ് മതവേഷമാണ്. കുങ്കുമം, സിന്ദൂരം, പൊട്ട്, വളകള്‍ തുടങ്ങിയവ അങ്ങനെയല്ല. ഇവയൊക്കെ അലങ്കാരത്തിനായി ഉപയോഗിക്കുന്നവ മാത്രമാണ്. അതിനാല്‍ ഇവ അണിഞ്ഞുവരുന്ന കുട്ടികളെ തടയുന്ന അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അലങ്കാരങ്ങള്‍ അണിയുന്നതിന് വിലക്കില്ല. വിദ്യാര്‍ത്ഥികളോട് കുങ്കുമമോ പൊട്ടോ വളയോ എന്നിവ ഒന്നും തന്നെ നീക്കാന്‍ അദ്ധ്യാപകര്‍ ആവശ്യപ്പെടരുത്’, മന്ത്രി നിര്‍ദ്ദേശം നല്‍കി.

വിജയ്പൂര്‍ ജില്ലയിലെ ഇന്‍ഡിയിലുള്ള ഗവണ്‍മെന്റ് പിയുസി കോളേജില്‍ സിന്ദൂരമണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനിയെ കോളേജില്‍ പ്രവേശിക്കുന്നതില്‍ നിന്നും അധികൃതര്‍ തടഞ്ഞിരുന്നു. കോളേജില്‍ കയറുന്നതിന് മുന്‍പ് സിന്ദൂരം നീക്കാന്‍ അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിദ്യാര്‍ത്ഥിനി ഇതിന് വിസമ്മതിച്ചതോടെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button