ശ്രീനഗർ: ജമ്മു കശ്മീരിലെ കുഗ്രാമങ്ങളിൽ പോലും ആരോഗ്യ പരിശോധനയുമായി ഇന്ത്യൻ സൈന്യം. കുപ്വാര ജില്ലയിലാണ് നിലവിൽ മെഡിക്കൽ ചെക്കപ്പ് സംവിധാനവുമായി സൈന്യം മുന്നോട്ട് വന്നിരിക്കുന്നത്.
സൈന്യ വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആരോഗ്യ പരിശോധന സംവിധാനമാണ് ഇതിന്റെ പ്രത്യേകത. തണുത്തുറഞ്ഞ കാലാവസ്ഥയിൽ ജനങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ആവശ്യമായ പ്രാഥമിക മരുന്നുകൾ വാതിൽക്കൽ എത്തിക്കുകയുമാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ആരോഗ്യം ഉറപ്പു വരുത്താൻ വേണ്ടിയുള്ള റോന്തുചുറ്റൽ എന്നർത്ഥം വരുന്ന ‘ഖൈരിയത്ത് പട്രോൾ’ എന്നാണ് ഈ ആരോഗ്യ സമ്പർക്ക പരിപാടിക്ക് ഇന്ത്യൻ സൈന്യം പേരു നൽകിയിരിക്കുന്നത്. വളരെ പരിമിതമായ ആരോഗ്യ സംവിധാനങ്ങളാണ് കുപ്വാര, കാംകാരി മുതലായ ഉൾനാടൻ ഗ്രാമങ്ങളിൽ ഉള്ളത്. അത് വൈദ്യസഹായം ലഭിക്കണമെങ്കിൽ പോലും അടുത്തുള്ള ബത്പുര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്താൻ അവർക്ക് 5 മണിക്കൂർ യാത്ര ചെയ്യണം. അസുഖങ്ങൾ വർദ്ധിക്കുന്ന മഞ്ഞുകാലത്ത്, ഈ ദുരിതം ഒഴിവാക്കാൻ വേണ്ടിയാണ് ഇന്ത്യൻ സൈനികർ സഹായഹസ്തവുമായി വീട്ടുപടിക്കൽ എത്തുന്നത്.
Post Your Comments