ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വരുന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാൻ ഒരുങ്ങി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രണ്ട് വർഷങ്ങൾക്ക് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ ഈ സുപ്രധാന നീക്കം. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
Also read: ശരത് ചന്ദ്രൻ കൊലപാതക കേസ്: മുഖ്യപ്രതി നന്ദു പ്രകാശ് പിടിയിൽ
ഇതിനോടകം തന്നെ പാര്‍ട്ടികള്‍ തമ്മിൽ ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രമുഖ പാര്‍ട്ടികളെ കോൺഗ്രസ് ചർച്ചയ്ക്ക് ക്ഷണിച്ചതായി ബന്ധപ്പെട്ട നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മുൻപ് രണ്ട് തവണ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേർന്നെന്നും, അന്ന് കോൺഗ്രസ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നതായും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഈ പ്രാവശ്യവും എല്ലാ പാര്‍ട്ടികള്‍ക്കും ക്ഷണം ഉണ്ടായേക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ട് ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നതിൽ യെച്ചൂരിയും നിർണായക പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷമാണ് സഖ്യ ചര്‍ച്ചകള്‍ നടത്തുകയെന്നും, നിലവിലെ സാഹചര്യത്തിൽ എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിൽ ആണെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments