അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്‍കുന്ന പലതും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ തൊലിയില്‍ നിന്നാണ് ഈ സുഗന്ധവ്യഞ്ജനം ഉപയോഗത്തിനായി എടുക്കുന്നത്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ ഡിഹൈഡ് എന്ന സംയുക്തത്തില്‍ നിന്നാണ്.
ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും ഉപാപചയത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാകുന്നത് ഈ സംയുക്തത്തിന്റെ സാന്നിധ്യം മൂലമാണെന്ന് ഗവേഷകര്‍ പറയുന്നു. കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല.
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ഇതിലെ ചേരുവകള്‍. ദിവസവും രാവിലെ ഇത് കഴിച്ചാല്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ഇതു വഴിബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും ചെയ്യും. മോണ ആരോഗ്യത്തിന് ഉത്തമമാണിത്. പല്ലു സംബന്ധമായ പ്രശ്നങ്ങള്‍ക്കും കറുവപ്പട്ട ഉപയോഗിക്കാം. ഇതിന്റെ മധുരം പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!
ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതാണ്. ഇത് പ്രകൃതിദത്തമായി വീക്കവും വേദനയും ശമിപ്പിക്കുന്ന ഒറ്റമൂലിയാണ്. പ്രമേഹത്തിനുള്ള മികച്ചൊരു മരുന്നാണിത്. കറുവപ്പട്ടയ്ക്ക് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കാന്‍ സാധിയ്ക്കുന്നു. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നതും.
Post Your Comments