മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ സാധ്യതകൾ തേടിയാണ് കൂടിക്കാഴ്ച. ബിജെപി രാജ്യത്തെ നശിപ്പിക്കുമെന്നും അതിന് മുമ്പ് തടയണമെന്നും ആഹ്വാനം ചെയ്ത ശേഷമാണ് കെസിആറിന്റെ നീക്കം.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും ചന്ദ്രശേഖർ റാവു ഉടൻ കൂടിക്കാഴ്ച നടത്തും. ജനതാദൾ നേതാവ് എച്ച് ഡി ദേവഗൗഡയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കെസിആറിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു.
Post Your Comments