KeralaNattuvarthaLatest NewsNews

അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ രശ്മി നായര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ മോഡൽ രശ്മി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.
അശ്ലീല ഭാഷയില്‍ ചാറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവാവിനെതിരെ രശ്മി നായർ ആരോപണമുന്നയിച്ചിരുന്നു.

Also Read:‘ഗവർണർക്കെതിരെയുള്ള വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കണം’: കെ.സുരേന്ദ്രൻ

യുവാവിന്റെ ചാറ്റെന്ന പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും, ആ പോസ്റ്റ് കൂടുതൽ പേർ പങ്കുവച്ച് സംഭവത്തിൽ യുവാവിന് മാനസികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്തു. എന്നാൽ, സംഭവത്തില്‍ യുവാവിനെതിരെ കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് രശ്മി വെളിപ്പെടുത്തി.

തുടർന്ന്, പരാതി നല്‍കാന്‍ ബംഗളൂരുവില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്ന് രശ്മി വാദിച്ചു. എന്നാല്‍, രശ്മി നായര്‍ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ ആര്‍ക്കും സഹായം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button