ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തും മറ്റും ഒന്നാം സ്ഥാനത്ത് കേരളമാണെന്നും വീമ്പു പറയുന്നവർ സ്വകാര്യ ഓട്ടോമൊബൈല്‍ വെബ്സൈറ്റായ ടീം ബി എച്ച് പിയുടെ ഓണ്‍ലൈന്‍ സര്‍വേ കാണാതെപോയോ. ഇന്ത്യയിലെ ഏറ്റവും മോശം ഹൈവേകള്‍ കണ്ടെത്താനുള്ള ഈ സര്‍വേയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നതും നമ്മുടെ കേരളം തന്നെയാണ്. വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന മലയോര മേഖലകളെ അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം ഒഴിവാക്കിയാണ് സർവേ നടത്തിയിരിക്കുന്നത്.
read also: പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ നോട്ട് മാറ്റി പുതിയത് വാങ്ങാം: ഖത്തർ സെൻട്രൽ ബാങ്ക്
റോഡുകള്‍ക്കുള്ള വീതി, സുരക്ഷിതത്വം, യാത്രാസുഖം, പൊതുശൗചാലയ സൗകര്യങ്ങള്‍, ഡ്രൈവിംഗ് സംസ്കാരം, സ്ട്രീറ്റ് ലൈറ്റ്, സൈന്‍ ബോര്‍ഡുകള്‍ എന്നിവയെ മുന്‍നിര്‍ത്തി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 38.12 ശതമാനം പേര്‍ കേരളത്തിലെ റോഡ് സാഹചര്യങ്ങളാണ് ഏറ്റവും മോശമെന്ന് വിലയിരുത്തുന്നു. . 29.11 ശതമാനം പേര്‍ മഹാരാഷ്ട്രയ്ക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.സര്‍വേ അനുസരിച്ച് തമിഴ്നാട്ടിലാണ് രാജ്യത്തെ ഏറ്റവും മികച്ച റോഡുകള്‍. 0.56 ശതമാനം പേര്‍ മാത്രമാണ് തമിഴ്നാട്ടിലെ റോഡുകള്‍ മോശമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.
പ്രകൃതി സൗന്ദര്യം മുതലായ ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കിയും ഒരു സംസ്ഥാനം വഴി ചുരുങ്ങിയത് 500 കിലോമീറ്റര്‍ എങ്കിലും യാത്ര ചെയ്തവര്‍ മാത്രമായിരിക്കണം സര്‍വേയില്‍ പങ്കെടുക്കേണ്ടതെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
Post Your Comments