മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 27ന് തുടങ്ങുന്ന 15ാം സീസൺ മെയ് 28ന് അവസാനിക്കും. അഹമ്മദാബാദിലും പൂനെയിലും മുംബൈയിലുമായി നടക്കുന്ന ടൂര്‍ണമെന്റ് ആറ് വേദികളിലായിട്ടാകും നടക്കുക. 70 ഓളം മത്സരങ്ങൾ വരുന്ന ഈ സീസണിൽ ലീഗ് സ്റ്റേജ് മത്സരങ്ങൾ മഹാരാഷ്ട്രയിയിൽ നടത്താനാണ് ബിസിസിഐ തീരുമാനം. പ്ലേഓഫ് മത്സരങ്ങൾ അഹമ്മദാബാദിലും നടത്തും.
വാങ്കഡേ സ്‌റ്റേഡിയം, ബ്രബോണ്‍ സ്‌റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം, ജിയോ സ്‌റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫെബ്രുവരി അവസാനത്തോടെ ഐപിഎല്ലിന്റെ മുഴുവന്‍ ഷെഡ്യൂളും ബിസിസിഐ പുറത്തുവിടും. ഇത്തവണ ലക്‌നൗ സൂപ്പര്‍ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഐപിഎല്ലിന്റെ ഭാഗമായതിനാൽ 10 ടീമുകളാണ് കളിക്കുക.
Read Also:- ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ..
ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഓരോ ഗ്രൂപ്പിലും അഞ്ചു ടീമുകള്‍ വീതം ഉണ്ടാകും. ഗ്രൂപ്പിലുള്ള എല്ലാ ടീമുകളും രണ്ടു തവണ ഏറ്റുമുട്ടും. കൂടാതെ ഓരോ ടീമും എതിര്‍ ഗ്രൂപ്പിലെ ടീമുമായും ഏറ്റുമുട്ടും. ഓരോ ടീമിനും 14 കളിവെച്ച് ലീഗ് സ്‌റ്റേജില്‍ തന്നെയുണ്ടാകുമെന്ന് ഉറപ്പാണ്.
Post Your Comments