തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായി പുതിയ ചുമതല. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ
പ്രതിയാണ് ശ്രീറാം. വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു.
Read Also : കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലംചേർത്ത് നൽകി, പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു: അധ്യാപികയ്ക്ക് തടവ്
2019 ആഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്ത് വെച്ച് ശ്രീറാം ഓടിച്ച കാറിടിച്ചാണ് ബഷീർ മരിക്കുന്നത്. അപകടം നടക്കുമ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ശ്രീറാം നല്‍കിയ വിശദീകരണം. തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ ഐ.എ.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments