KeralaLatest NewsNews

ഷിബിലിയും ഷാദുലിയും നിരപരാധികൾ: സ്ഫോടനത്തിൽ പങ്കില്ലെന്ന് പിതാവ് അബ്ദുല്‍ കരീം

അഹമ്മദാബാദ് സ്ഫോടനപരമ്പരയ്ക്കു മുന്നോടിയായി നടന്ന ഈ ക്യാംപിലാണു സ്ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കോട്ടയം: അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷിബിലിയും ശാദുലിയും നിരപരാധികളെന്ന് പിതാവ് അബ്ദുല്‍ കരീം. ഇരുവരും ജയിലിലായിരുന്നപ്പോഴാണു സ്ഫോടനം നടന്നതെന്നും മറ്റു പ്രതികളുമായി ബന്ധമില്ലെന്നും അബ്ദുല്‍ കരീം പറഞ്ഞു. മേൽക്കോടതിയിൽ നിന്നെങ്കിലും പൂർണമായി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും അബ്ദുൽ കരീം പറഞ്ഞു.

നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമൺ‍ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാംപിൽ ഷിബിലിയും ശാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇവർക്കു ശിക്ഷയും ലഭിച്ചിരുന്നു. അഹമ്മദാബാദ് സ്ഫോടനപരമ്പരയ്ക്കു മുന്നോടിയായി നടന്ന ഈ ക്യാംപിലാണു സ്ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2007 ഡിസംബർ 9 മുതൽ 12 വരെ നടന്ന ക്യാംപിൽ 45 പേർ പങ്കെടുത്തു.

Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

അതേസമയം, 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 38 പേര്‍ക്ക് വധശിക്ഷ നല്‍കി പ്രത്യേക കോടതിയുടെ ചരിത്ര വിധി. 11 പേര്‍ക്ക് മരണം വരെ തടവുശിക്ഷയും പ്രത്യേക കോടതി വിധിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമാണ്.

shortlink

Post Your Comments


Back to top button