നല്ല ഇടതൂര്‍ന്ന കറുത്ത മുടി എല്ലാവരുടെയും സ്വപ്നമാണ്. മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടിയൊക്കെ മുടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. തലമുടിയെ സംരക്ഷിക്കാൻ നമ്മുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. മുടി വളരാന്‍ നമ്മുടെ വീട്ടില്‍ തന്നെയുള്ള പല കൂട്ടുകളും സഹായിക്കും. അത്തരത്തില്‍ ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.
പണ്ടുകാലത്തുള്ളവര്‍ കറിവേപ്പില ഇട്ട് കാച്ചിയ എണ്ണയാണ് തലമുടിയില്‍ പുരട്ടുന്നത്. അതിന്റെ കാരണം കറിവേപ്പില മുടിക്ക് അത്യുത്തമാണെന്നത് തന്നെ. അതുപോലെ തന്നെ തലമുടിയുടെ തിളക്കത്തിന് സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി പൂക്കള്‍. ഈ ഹെയര്‍ മാസ്ക് തയ്യാറാക്കാന്‍ ആദ്യം 8-10 ചെമ്പരത്തി പൂക്കള്‍ എടുത്ത് ദളങ്ങള്‍ വേര്‍തിരിക്കുക. കുറച്ച് ചെമ്പരത്തി ഇലകളും എടുക്കുക. അവ നന്നായി കഴുകി മിക്സിയില്‍ ഇടുക. ഇനി ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേര്‍ത്ത ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഈ ഹെയര്‍ മാസ്ക് ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
Read Also : വിവാഹ വിശേഷം കൊട്ടിഘോഷിക്കാൻ താൽപ്പര്യമില്ല: രണ്ടുപേരുടെയും രണ്ടാം വിവാഹം ആണെന്ന് അഞ്ജലി
നേന്ത്രപഴം പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ കലവറയാണ്. ഇത് തലമുടി കൊഴിച്ചില്‍ തടയാനും താരനെ അകറ്റാനും സഹായിക്കും. ഇതിനായി ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേയ്ക്ക് ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് മിക്സിയിലടിക്കുക. ഇനി ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
കറ്റാര്‍വാഴ തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജെല്‍ മുടിയുടെ വളര്‍ച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചില്‍ തടയുന്നതിനും താരന്‍ അകറ്റുന്നതിനും സഹായിക്കും. രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുത്ത് നന്നായി ഇളക്കി മൃദുവാക്കി മാറ്റുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകാം. ആഴ്ചയില്‍ രണ്ടു തവണ ഇതു ചെയ്യാം.
Post Your Comments